പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കിട്ട വനിത എസ് ഐക്ക് സസ്പെന്‍ഷൻ


പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ച വനിതാ എഎസ്ഐ‌‌‌യെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെ എഎസ്ഐ റംല ബീവിക്കെതിരേയാണ് നടപടി.

ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ ശിപാർശയിൽ മധ്യമേഖലാ ഡിഐജിയുടേതാണ് നടപടി. സംഭവത്തിൽ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി പി.എൻ. ബാബുക്കുട്ടൻ വകുപ്പുതല അന്വേഷണം നടത്തി കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

കഴിഞ്ഞ ജൂലൈ അഞ്ചിന് പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവ് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് പിന്നീട് തന്‍റെ പേജിൽ എഎസ്ഐ പങ്കുവയ്ക്കുകയായിരുന്നു. വിദ്വേഷ മുദ്രാവാക്യ കേസിൽ ഉൾപ്പെട്ടവർക്ക് ജാമ്യം ലഭിച്ചതുമായി ബന്ധപ്പെട്ടായിരുന്നു പോപ്പുലർ ഫ്രണ്ട് നേതാവിന്‍റെ പോസ്റ്റ്.

റംലയുടെ ഫേസ്ബുക്ക് പേജിന്‍റെ കോപ്പി സഹിതം സ്പെഷൽ ബ്രാഞ്ച് കോട്ടയം എസ്പിക്കു നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. തുടർന്നു വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് എസ്പി കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയെ ചുമതലപ്പെടുത്തുകയായിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി, എഎസ്ഐയെ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. പോപ്പുലർ ഫ്രണ്ട് നേതാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അബദ്ധത്തിൽ ഭർത്താവ് തന്‍റെ ഫേസ്ബുക്ക് പേജിൽ പങ്കുവയ്ക്കുകയായിരുന്നവെന്നാണ് ഇവർ നൽകിയിരിക്കുന്ന മൊഴി.

ഇക്കാര്യങ്ങൾ ഉൾപ്പെടുത്തിയ വിശദമായ റിപ്പോർട്ടാണ് ജില്ലാ പോലീസ് മേധാവിക്ക് അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ചത്. പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരേ നടപടി ആവശ്യപ്പെട്ട് ബിജെപി ഉൾപ്പടെയുള്ള പാർട്ടികൾ രംഗത്തെത്തിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed