നടൻ ശ്രീജിത്ത് രവി ജാമ്യത്തിനായി ഹൈക്കോടതിയിലേക്ക്


കുട്ടികൾക്ക് മുന്പിൽ നഗ്നത പ്രദർശനം നടത്തിയ കേസിൽ അറസ്റ്റിലായ നടൻ ശ്രീജിത്ത് രവി ജാമ്യത്തിനായി ഹൈക്കോടതിയിലേക്ക്. ശ്രീജിത്ത് രവി ഹൈക്കോടതിയിൽ ഇന്ന് ഹർജി നൽകും. വ്യാഴാഴ്ച പോക്സോ കോടതി നടനെ റിമാൻഡ് ചെയ്തിരുന്നു. താൻ രോഗിയാണെന്നും ചികിത്സ തേടുന്നുണ്ടെന്നും രണ്ട് ദിവസമായി മരുന്ന് കഴിക്കാതിരുന്നതിനാൽ സംഭവിച്ചതാണെന്നുമുള്ള ശ്രീജിത്ത് രവിയുടെ വാദം തള്ളിയാണ് 14 ദിവസം റിമാൻഡിന് പോക്സോ കോടതി ഉത്തരവിട്ടത്. തൃശൂർ വെസ്റ്റ് പോലീസാണ് ശ്രീജിത്ത് രവിയെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. 

പോക്സോ വകുപ്പുകൾ ചുമത്തിയാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്.  വ്യാഴാഴ്ച  ഉച്ചയോടെ കോടതിയിൽ ഹാജരാക്കിയപ്പോൾ  തന്‍റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തത് കൊണ്ടുണ്ടായ പ്രശ്നമാണെന്നും ശ്രീജിത്ത് രവി ജാമ്യാപേക്ഷയിൽ വാദിച്ചു. അതിനായി മെഡിക്കൽ രേഖകളും ഹാജരാക്കി. 

എന്നാൽ ശ്രീജിത്ത് രവി ഹാജരാക്കിയ മെഡിക്കൽ രേഖകൾ ഇന്നത്തേതാണെന്നും ഇതൊരു തരം രോഗമാണെന്നും ജാമ്യം അനുവദിച്ചാൽ കുറ്റകൃത്യത്തിന് പ്രോൽസാഹനം നൽകുന്നതും സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുന്നതുമാകുമെന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായ സ്പെഷൽ പ്രോസിക്യൂട്ടർ ലിജി മധു വാദിച്ചു. പ്രോസിക്യൂഷൻ വാദം പരിഗണിച്ചാണ് കോടതി 14 ദിവസം റിമാൻഡിന് ഉത്തരവിട്ടത്.

You might also like

Most Viewed