ജയ് ഹിന്ദ് ടിവിയുടെ വാടക കാര്‍ മോഷണം പോയി; സംഭവം രാഹുല്‍ ഗാന്ധിയുടെ പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോള്‍


കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉടമസ്ഥതയിലുള്ള മാധ്യമ സ്ഥാപനമായ 'ജയ് ഹിന്ദ്' ടിവിയുടെ കാര്‍ മോഷണം പോയി. മലപ്പുറം ബ്യൂറോ ഉപയോഗിച്ചിരുന്ന ആള്‍ട്ടോ 800 വാഹനമാണ് നിലമ്പൂരില്‍ വെച്ച് മോഷണം പോയത്. മിനര്‍വ്വാ ജംഗ്ഷനില്‍ ഹോട്ടലിന് മുന്നില്‍ വണ്ടി പാര്‍ക്ക് ചെയ്ത ശേഷം ഭക്ഷണം കഴിച്ചിറങ്ങിയപ്പോഴാണ് കാര്‍ മോഷണം പോയ വിവരം മാധ്യമപ്രവര്‍ത്തകര്‍ അറിയുന്നത്. വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ നിലമ്പൂര്‍ അമല്‍ കോളേജിലെ പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവം.

ബ്യൂറോ ചീഫ് അജയകുമാര്‍ നിലമ്പൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. കെഎല്‍ 10 എവി 2916 നമ്പറുള്ള കറുത്ത ഓള്‍ട്ടോ 800 കാര്‍ ശ്രദ്ധയില്‍ പെട്ടാല്‍ പൊലീസിനെയോ തങ്ങളെയോ വിവരം അറിയിക്കണമെന്ന് ജയ് ഹിന്ദ് ടിവി മാധ്യമപ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ വാടകയ്ക്ക് എടുത്തിരിക്കുന്ന കാര്‍ ജയ് ഹിന്ദ് ടിവിയുടെ ഉടമസ്ഥതയിലുള്ളതല്ല. കാറിനുള്ളിലുണ്ടായിരുന്ന ക്യാമറയ്ക്കും ലൈവ് വ്യൂ ഡിവൈസിനും ലക്ഷങ്ങള്‍ വില വരും.

You might also like

  • Straight Forward

Most Viewed