ടൂറിസ്റ്റ് ബസിന് മുകളിൽ പൂത്തിരി കത്തിച്ച് അഭ്യാസപ്രകടനം. ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്


കൊല്ലം പെരുമൺ എഞ്ചിനിയറിംഗ് കോളജിൽ നിന്നും വിനോദയാത്രയ്ക്ക് പോകുന്നതിന് മുൻപാണ് വിദ്യാർഥികളെ ആവേശം കൊള്ളിക്കാൻ കൊമ്പൻ എന്ന ടൂറിസ്റ്റ് ബസിലെ ജീവനക്കാർ ബസിന് മുകളിൽ വച്ച് രണ്ട് പൂത്തിരികൾ കത്തിച്ചത്.

എന്നാൽ പൂത്തിരിയിൽ നിന്നും തീ ബസിലേക്ക് പടർന്നു. ഞൊടിയിടയിൽ ബസ് ജീവനക്കാരൻ വെള്ളം ഒഴിച്ച് തീ കെടുത്തിയതിനാൽ വൻ ദുരന്തം ഒഴിവായി.

ബസിന് മുകളിൽ വച്ച് പൂത്തിരി കത്തിക്കുന്നതിന്‍റെ വീഡിയോ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ അധികൃതർ നടപടി സ്വീകരിക്കുമെന്നാണ് സൂചന.

You might also like

  • Straight Forward

Most Viewed