വെറുതെ വീട്ടിലിരിക്കുന്ന ആളുകളെ ആക്ഷേപിക്കുന്ന നിലയുണ്ടാക്കരുത്; മകൾക്കെതിരെ ആരോപണം ഉന്നയിച്ച മാത്യു കുഴൽനാടനെതിരെ ക്ഷുഭിതനായി മുഖ്യമന്ത്രി


മകൾക്കെതിരെ ആരോപണം ഉന്നയിച്ച മാത്യു കുഴൽനാടനെതിരെ നിയമസഭയിൽ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. മകളെ പറ്റി പറഞ്ഞാൽ‍ വല്ലാതെ കിടുങ്ങി പോകുമെന്നാണോ. വെറുതെ വീട്ടിലിരിക്കുന്ന ആളുകളെ ആക്ഷേപിക്കുന്ന നിലയുണ്ടാക്കരുത്. മകളെ കുറിച്ചു പറഞ്ഞത് പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞു. മകളുടെ മെന്‍റർ ആയി പ്രൈസ് വാട്ടർ കൂപ്പർ ഉദ്യോഗസ്ഥൻ ഉണ്ടായിട്ടില്ല. മകൾ അങ്ങനെ പറഞ്ഞിട്ടില്ല. വീട്ടിൽ കഴിയുന്നവരെ ആക്ഷേപിക്കുന്നതാണോ സംസ്കാരം?. ആരെയും എന്തു പറയാമെന്നാണോ? അതങ്ങ് മനസിൽവച്ചാൽ മതിയെന്നും മുഖ്യമന്ത്രി ക്ഷുഭിതനായി പറഞ്ഞു. തെറ്റായ കാര്യങ്ങൾ‍ അവതരിപ്പിക്കാന്‍ വേണ്ടി ചിലർ‍ ശ്രമിച്ചിട്ടുണ്ട്. മാത്യു കുഴൽ‍നാടന്‍റെ വിചാരം എങ്ങനേയും തട്ടികളയാമെന്നാണ്. അതിന് വേറെ ആളെ നോക്കുന്നതാണ് നല്ലത്. എന്താണ് നിങ്ങൾ‍ വിചാരിച്ചത്. മകളെ പറ്റി പറഞ്ഞാൽ‍ വല്ലാതെ കിടുങ്ങി പോകുമെന്നാണോ. പച്ച കള്ളമാണ് നിങ്ങളിവിടെ പറഞ്ഞത്. അത്തരത്തിലുള്ള ഒരാളെ മകളുടെ മെന്‍ററായിട്ട് മകൾ‍ ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല.

സത്യവിരുദ്ധമായ കാര്യങ്ങളാണോ അവതരിപ്പിക്കുന്നത്. എന്തും പറയാമെന്നാണോ. അതൊക്കെ മനസിൽവച്ചാൽ‍ മതി. ആളുകളെ അപകീർ‍ത്തിപ്പെടുത്താൻ എന്തും പറയുന്ന സ്ഥിതി എടുക്കരുത്. അസംബന്ധങ്ങൾ‍ വിളിച്ച് പറയാനാണോ സഭാ വേദി ഉപയോഗിക്കേണ്ടത്. രാഷ്ട്രീയമായി കാര്യങ്ങൾ‍ പറയണം. തങ്ങളുടെ ഭാഗത്തുള്ള തെറ്റുകളുണ്ടെങ്കിൽ‍ അത് പറയണം. വെറുതെ വീട്ടിലിരിക്കുന്ന ആളുകളെ ആക്ഷേപിക്കുന്ന നിലയുണ്ടാക്കരുത്. അതാണോ സംസ്‌കാരം. മറ്റുകൂടുതൽ‍ കാര്യങ്ങളിലേക്ക് ഇപ്പോൾ‍ കടക്കുന്നില്ല− മുഖ്യമന്ത്രി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed