നടി അംബികാ റാവു അന്തരിച്ചു


ചലച്ചിത്ര താരവും അസോസിയേറ്റ് ഡയറക്ടറുമായ അംബികാ റാവു അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ 11.30 ഓടെയായിരുന്നു അന്ത്യം. തൃശൂർ‍ സ്വദേശിനിയായ അംബികാ റാവു, വൃക്ക രോഗം മൂലം ചികിത്സയിലായിരുന്നു. കഴിഞ്ഞ 20 വർഷത്തോളമായി മലയാള സിനിമയുടെ ഭാഗമായി പ്രവർ‍ത്തിച്ച് വരികയായിരുന്നു. മീശ മാധവന്‍, അനുരാഗ കരിക്കിന്‍ വെള്ളം, വൈറസ് തുടങ്ങിയ ചിത്രങ്ങളിൽ‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. കുംബളങ്ങി നൈറ്റ്സിലെ ബേബി മോളുടെ അമ്മയുടെ വേഷം അവതരിപ്പിച്ചത് അംബികാ റാവുവായിരുന്നു. 

തൊമ്മനും മക്കളും, സാൾ‍ട്ട് ആന്‍റ് പെപ്പർ, രാജമാണിക്യം, വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളിൽ‍ സഹസംവിധായികയായും പ്രവർ‍ത്തിച്ചിരുന്നു. തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിനടുത്താണ് താമസം. സംസ്കാരം കോവിഡ് പ്രോട്ടോക്കോൾ‍ പാലിച്ചായിരിക്കും നടക്കുക.

You might also like

  • Straight Forward

Most Viewed