ഔദ്യോഗിക വാഹനത്തിൽ സ്വകാര്യ യാത്ര നടത്തി; ലതികാ സുഭാഷ് 97,140 രൂപ തിരിച്ചടയ്ക്കണമെന്ന് നിർദേശം


ഔദ്യോഗിക വാഹനത്തിൽ സ്വകാര്യ യാത്ര നടത്തിയതിന് കേരള വനംവികസന കോർപ്പറേഷൻ ചെയർപേഴ്സൺ ലതികാ സുഭാഷ് 97,140 രൂപ തിരിച്ചടയ്ക്കണമെന്ന് നിർദേശം. കോർപ്പറേഷൻ മാനേജിംഗ് ഡയറക്‌ടർ പ്രകൃതി ശ്രീവാസ്തവയാണ് നിർദേശം നൽകിയിരിക്കുന്നത്. ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങളാണ് പുതിയ വിവാദത്തിന് കാരണമെന്നാണ് അറിയുന്നത്.

ഔദ്യോഗിക വാഹനമായ കെ.എൽ 05 എ.ഇ. 9173 കാർ കോർപ്പറേഷൻ ആവശ്യങ്ങൾക്കല്ലാതെ ചെയർപേഴ്സൺ ഉപയോഗിച്ചെന്നാണ് കണ്ടെത്തൽ. ജനുവരി ഒന്നുമുതൽ ഏപ്രിൽ 30വരെ ലതികാ സുഭാഷ് ഔദ്യോഗിക വാഹനം ഉപയോഗിച്ച് 7,354 കിലോമീറ്റർ സ്വകാര്യയാത്ര നടത്തിയതായി എം.ഡി നൽകിയ കത്തിലുണ്ട്. ഇതിന് നഷ്ടപരിഹാരമായി 97,140 രൂപ ജൂൺ 30നുമുമ്പ് അടയ്ക്കണമെന്നാണ് നിർദേശം. പണം തിരിച്ചടച്ചില്ലെങ്കിൽ ഓണറേറിയത്തിൽനിന്ന് തുക ഈടാക്കുമെന്നും പറഞ്ഞിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed