പാലക്കാട് നരികുത്തിയില്‍ മർദ്ധനമേറ്റ് യുവാവ് മരിച്ചു


പാലക്കാട് നരികുത്തിയില്‍ യുവാവ് മര്‍ദനമേറ്റ് മരിച്ചു. പുതുപ്പള്ളിത്തെരുവ് സ്വദേശി അനസ്(31)ആണ് മരിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് അനസ്.

സംഭവവുമായി ബന്ധപ്പെട്ട് ഫിറോസ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. നരികുത്തിയിലെ വനിതാ ഹോസ്റ്റലിന് സമീപം സംശയാസ്പദമായി കണ്ട അനസിനെ ചോദ്യം ചെയ്തുവെന്ന് ഫിറോസ് പോലീസിന് മൊഴി നൽകി.

ഇതിനിടെ അനസ് മോശമായി പെരുമാറിയപ്പോൾ ബാറ്റുകൊണ്ട് അടിച്ചു. അടി അബദ്ധത്തിൽ തലയ്ക്ക് കൊണ്ടുവെന്നും ഫിറോസ് പോലീസിനോടു പറഞ്ഞു. പരിക്കേറ്റ അനസിനെ ഫിറോസ് ആശുപത്രിയിലെത്തിച്ചിരുന്നു. വാഹനാപകടത്തിൽ പരിക്കേറ്റന്നാണ് ഫിറോസ് പറഞ്ഞത്.

എന്നാൽ ശരീരത്തില്‍ മര്‍ദനത്തിന്‍റെ പാടുകള്‍ കണ്ട് സംശയം തോന്നിയ ഡോക്ടര്‍മാർ വിവരം പോലീസിനെ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അപകടകമല്ലെന്ന് മനസിലായി. രാത്രിയോടെയാണ് അനസ് മരിച്ചത്.

You might also like

Most Viewed