കണ്ണൂരിൽ സിപിഎം ഓഫീസിന് നേരെ ആക്രമണം


കണ്ണൂരിൽ സിപിഎം ഓഫീസിന് നേരെ ആക്രമണം. കക്കാട് ലോക്കൽ കമ്മിറ്റി ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്. ഓഫീസിന്‍റെ ജനൽ ചില്ലുകൾ അടിച്ചു തകർത്തു. ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന് സിപിഎം ആരോപിച്ചു. അതേസമയം, കോഴിക്കോട്ടും സിപിഎം ഓഫീസിന് നേരെ ആക്രമണമുണ്ടായി. പേരാമ്പ്ര വാല്യക്കോട്ടെ സിപിഎം ഓഫീസിന് തീവയ്ക്കുകയായിരുന്നു.

തീപിടിത്തത്തിൽ ഓഫീസിലെ ഫർണിച്ചർ കത്തിനശിച്ചു. വഴി യാത്രക്കാരാണ് വിവരം പോലീസിൽ അറിയിച്ചത്. സംഭവത്തിൽ പേരാമ്പ്ര പോലീസ് അന്വേഷണം ആരംഭിച്ചു.

You might also like

  • Straight Forward

Most Viewed