സരിത്തിനെ തട്ടിക്കൊണ്ടുപോയെന്ന് സ്വപ്ന; തന്റെ വെളിപ്പെടുത്തലുകൾ പലരേയും ഭയപ്പെടുത്തുന്നുവെന്നതിന്റെ സൂചനയാണിതെന്നും സ്വപ്ന


താൻ ജോലി ചെയ്യുന്ന കമ്പനിയിലെ സ്റ്റാഫായിരുന്ന സരിത്തിനെ തട്ടിക്കൊണ്ടുപോയെന്ന് സ്വപ്ന. എച്ച് ആർ‍ടിഎസിന്റെ സ്റ്റാഫായിരുന്ന സരിത്തിനെ പോലീസ് ആണെന്ന വ്യാജേന താമസസ്ഥലത്തെത്തിയാണ് തട്ടിക്കൊണ്ടുപോയത്. പാലക്കാടുള്ള ഫ്ളാറ്റിൽ ‍നിന്നാണ് ഇയാളെ തട്ടിക്കൊണ്ടുപോയതെന്നാണ് ആരോപണം. വന്നവർക്ക് ഐഡി  കാർഡോ, യൂണിഫോമോ ഉണ്ടായിരുന്നില്ല. 

രാവിലെ താൻ‍ മാധ്യമങ്ങളെ കണ്ടതിനു തൊട്ടുപിന്നാലെയാണ് സംഭവമെന്നും സ്വപ്ന പറഞ്ഞു. തന്‍റെ വെളിപ്പെടുത്തലുകൾ പലരെയും ഭയപ്പെടുത്തുന്നുണ്ടെന്നതിന്‍റെ തെളിവാണിത്. തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്നും  അവർ പറഞ്ഞു.

You might also like

  • Straight Forward

Most Viewed