കേരളാ ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് സിപിഐഎം നേതാക്കളുടെ പേരിൽ പണം തട്ടിപ്പ്


മലമ്പുഴ എംഎൽഎ എ പ്രഭാകരന്റേയും സിപിഐഎം പാലക്കാട്, കണ്ണൂർ ജില്ലാ സെക്രട്ടറിമാരുടെയും പേരിൽ ജോലി തട്ടിപ്പ്. കേരള ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നും രണ്ടംഗ സംഘം പണം തട്ടി. എ പ്രഭാകരൻ എംഎൽഎയുടെ അറിവോടെയാണ് നിയമനമെന്ന് ഉദ്യോഗാർത്ഥിയെ തെറ്റിധരിപ്പിക്കുന്നതിന്റെ ശബ്ദ സന്ദേശം പുറത്തായി. തട്ടിപ്പിനെതിരെ പ്രഭാകരൻ എംഎൽഎ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. 

കേരള ബാങ്കിലെ ക്ലാർക്ക് നിയമനത്തിന്റെ പേരിൽ പലരിൽ നിന്നായി കണ്ണൂർ സ്വദേശി സിദ്ദിഖും പാലക്കാട് ധോണി സ്വദേശി വിജയകുമാറും പണം ആവശ്യപ്പെടുകയും ചിലർ പണം കൈമാറുകയും ചെയ്തിട്ടുണ്ട്.മലമ്പുഴ എംഎൽഎ എ പ്രഭാകരന്റെയും സിപിഐഎം പാലക്കാട്,കണ്ണൂർ ജില്ലാ സെക്രട്ടറിമാരുടെയും സഹായം തങ്ങൾക്കുണ്ടെന്ന് ധരിപ്പിച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്.

തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ട എ പ്രഭാകരൻ എംഎൽഎ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. എംഎൽഎയുമായോ പാർട്ടി ജില്ലാ സെക്രട്ടറിമാരുമായോ ഒരു ബന്ധവുമില്ലാത്തയാളുകളാണ് തട്ടിപ്പിന്, ഭരണകക്ഷി നേതാക്കളെ മറയാക്കാൻ ശ്രമിച്ചത്.

ധോണി സ്വദേശി വിജയകുമാർ, കണ്ണൂർ സ്വദേശി സിദ്ധിഖ് എന്നിവരാണ് തട്ടിപ്പിന് പിന്നിൽ. എംഎൽഎയുടെ പരാതിയിൽ ജില്ലാ പൊലീസ് മേധാവി അന്വേഷണം ആരംഭിച്ചു. കൂടുതൽ പേർ തട്ടിപ്പിനിരയായോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

You might also like

  • Straight Forward

Most Viewed