പ്രിൻസ് ആന്റ് പ്രിൻസസ് മത്സരം സംഘടിപ്പിക്കുന്നു

ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രിൻസ് ആന്റ് പ്രിൻസസ് മത്സരം സംഘടിപ്പിക്കുന്നു. ജൂൺ 16ന് വ്യാഴാഴ്ച്ച വൈകീട്ട് 7.30 മുതൽ ആരംഭിക്കുന്ന മത്സരം സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ മൂന്ന് വിഭാഗങ്ങളായി തരം തിരിച്ചാണ് നടക്കുന്നത്. മൂന്ന് ദിനാർ മുന്നൂറ് ഫിൽസ് ആണ് റെജിസ്ട്രേഷൻ ഫീസ്. കാഷ് പ്രൈസ് അടക്കമുള്ള സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ജൂൺ 12നാണ് പേര് നൽകേണ്ട അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് 33340494 അല്ലെങ്കിൽ 17253157 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.