അമിത ഫോൺ‍ ഉപയോഗം വിലക്കി; കൊല്ലത്ത് പത്താംക്ലാസ് വിദ്യാർ‍ത്ഥിനി ആത്മഹത്യ ചെയ്തു


കൊല്ലത്ത് പത്താംക്ലാസ് വിദ്യാർ‍ത്ഥിനി ആത്മഹത്യ ചെയ്ത നിലയിൽ‍. കൊല്ലം കോട്ടക്കകത്ത് സ്വദശികളായ രതീഷ്, സിന്ധു ദമ്പതികളുടെ മകൾ‍ ശിവാനി (15) ആണ് മരിച്ചത്. ജനൽ‍ കമ്പിയിൽ‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

ഇന്നലെ രാത്രിയായിരുന്നു സംഭവം. ശിവാനിയുടെ അമിതമായ ഫോൺ ഉപയോഗം അമ്മ വിലക്കിയിരുന്നു. ഇതാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന. കുട്ടിയുടെ പിതാവ് വിദേശത്താണ്. കൊല്ലം ഗേൾ‌സ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർ‍ത്ഥിനിയാണ് മരിച്ച ശിവാനി.

മൃതദേഹം ജില്ലാ ആശുപത്രിയിലെ മോർ‍ച്ചറിയിൽ‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർ‍ട്ടം നടപടികൾ‍ക്ക് ശേഷം ബന്ധുക്കൾ‍ക്ക് വിട്ടുകൊടുക്കും. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

You might also like

  • Straight Forward

Most Viewed