നൈജീരിയയിൽ ക്രിസ്ത്യൻ പള്ളിയിൽ വെടിവയ്പ്; 50 മരണം


നൈജീരിയയിലെ പള്ളിയിലുണ്ടായ വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 50 ആയി. സെന്റ് ഫ്രാൻസിസ് കത്തോലിക്കാ പള്ളിയിലാണ് വെടിവയ്പ്പുണ്ടായത്. വിശുദ്ധ കുർബാനയ്ക്കിടെയാണ് വെടിവയ്പ്പുണ്ടായത്. തോക്കുമായിയെത്തിയ സംഘം വിശ്വാസികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പള്ളിയിലേക്ക് ഇവർ സ്‌ഫോടക വസ്തുക്കളും എറിഞ്ഞു.

പെന്തക്കോസ്‌ത് വിശ്വാസികൾ ഒത്തുകൂടിയ സമയത്താണ് നാൽ പേർ അടങ്ങുന്ന അക്രമി സംഘം പള്ളിയിലേക്ക് കടന്നത്. തുടർന്ന് വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ നിരവധി സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടെന്നാണ് വിവരം. ഗുരുതരമായി പരുക്കേറ്റ നിരവധി പേർ ആശുപത്രികളിൽ ചികിത്സയിലാണ്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്.

അക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. വിശ്വാസികളുടെ മരണത്തിൽ പോപ് ഫ്രാൻസിസ് അനുശോചനം രേഖപ്പെടുത്തി. ആക്രമണത്തെ നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയും അപലപിച്ചു.

You might also like

Most Viewed