കേരളത്തിൽ അഞ്ച് ദിവസത്തേക്ക് വ്യാപകമഴ


സംസ്ഥാനത്ത് ഇന്ന് കൂടി വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ‍ വ്യാപകമായ മഴ ലഭിക്കും. ഈ സാഹചര്യം കൂടി കണക്കിലെടുത്ത് എട്ട് ജില്ലകളിൽ‍ ഇന്ന് യെലോ അലർ‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ മുതൽ‍ തൃശൂർ‍ വരേയും മലപ്പുറം, കോഴിക്കോട്, കണ്ണൂർ‍ ജില്ലകളിലുമാണ് യെല്ലോ അലേർ‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ആന്ധ്രയിലെ റായൽ‍സീമയ്ക്ക് മുകളിലായുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനം തുടരുന്നതിനാലാണ് കേരളത്തിലും മഴ പ്രതീക്ഷിക്കുന്നത്. ഇതിന് പുറമേ തെക്ക് പടിഞ്ഞാറന്‍ കാറ്റിന്റെ സ്വാധീന ഫലമായി കാലവർ‍ഷത്തിന് മുന്നോടിയായുള്ള മഴയും ഈ ദിവസങ്ങളിൽ‍ ലഭിക്കും. എന്നാൽ‍ ഇന്നത്തോടെ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

24 മണിക്കൂറിൽ‍ 64.5 മില്ലിമീറ്റർ‍ മുതൽ‍ 115.5 മില്ലിമീറ്റർ‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർ‍ത്ഥമാക്കുന്നതെന്നും കാലാവസ്ഥ കേന്ദ്രം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed