വെണ്ണല വിദ്വേഷ പ്രസംഗം: പിസി ജോർ‍ജിന്റെ മുൻ‍കൂർ‍ ജാമ്യാപേക്ഷ തള്ളി


വെണ്ണലയിലെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ‍ മുൻ‍ എംഎൽ‍എ പി സി ജോർ‍ജിന് തിരിച്ചടി. പി സി ജോർ‍ജിന്റെ മുൻകൂർ‍ ജാമ്യാപേക്ഷ കോടതി തള്ളി. കഴിഞ്ഞ ദിവസമാണ് എറണാകുളം സെഷൻസ് കോടതി പിസി ജോർ‍ജിന്റെ മുൻകൂർ‍ ജാമ്യാപേക്ഷ കോടതി പരിഗണിച്ചത്. ഈ അപേക്ഷ തള്ളിയ പശ്ചാത്തലത്തിൽ‍ പി സി ജോർ‍ജിനെ അറസ്റ്റ് ചെയ്യുന്നത് ഉൾ‍പ്പെടെയുള്ള നടപടികളുമായി പൊലീസിന് മുന്നോട്ട് പോകാം.

മതത്തിനുള്ളിൽ‍ നിലനിൽ‍ക്കുന്ന ചില പ്രശ്‌നങ്ങളെ താൻ വിമർ‍ശിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു പിസി ജോർ‍ജിന്റെ വാദം. എന്നാൽ‍ പ്രസംഗം വിശദമായി പരിശോധിച്ച കോടതി ഈ വാദം തള്ളുകയായിരുന്നു. തൃക്കാക്കരയിൽ‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ‍ എൽ‍ഡിഎഫിന് ചില രാഷ്ട്രീയ താൽ‍പര്യമുണ്ടെന്നും അത് നടപ്പാക്കാനായാണ് കേസെടുത്തതെന്നുമായിരുന്നു പിസി ജോർ‍ജിന്റെ മറ്റൊരു വാദം.

പിസി ജോർ‍ജ് സംസ്ഥാനത്ത് ക്രമസമാധനം തകർ‍ക്കാൻ ശ്രമിക്കുകയാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ‍ വ്യക്തമാക്കിയിരുന്നു. ജാമ്യവ്യവസ്ഥ ലംഘിച്ച് കോടതിയെ വരെ പിസി ജോർ‍ജ് വെല്ലുവിളിക്കുകയാണ്. ആചാര അനുഷ്ഠാനങ്ങളെ ദുർ‍വ്യാഖ്യാനം ചെയ്യുന്നു. ഈ പ്രവർ‍ത്തനങ്ങൾ‍ ചെയ്യുന്നത് ഒരു സാധാരണക്കാരനല്ല. മുൻ‍ ജനപ്രതിനിധിയായ ഒരു രാഷ്ട്രീയ പ്രവർ‍ത്തകനാണെന്നും സർ‍ക്കാർ‍ ചൂണ്ടിക്കാട്ടിയിരുന്നു. തങ്ങളുടെ വാദം സ്ഥാപിക്കുന്നതിനായി നാവ് വിഡിയോകളും പ്രോസിക്യൂഷൻ‍ കോടതിക്കു നൽ‍കിയിരുന്നു.

You might also like

Most Viewed