കേരളത്തിൽ മൂന്ന് ദിവസം ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത

അടുത്ത മൂന്ന് ദിവസും സംസ്ഥാനത്ത് മഴക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴ പെയ്‌തേക്കും. മധ്യ −തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത.
ബുധനാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ആന്തമാൻ കടലിന് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെടും. പിന്നീടുള്ള 24 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദ്ദമായി മാറും. ഇതിന്റെ ഫലമായി തെക്ക് പടിഞ്ഞാറന്‍ ബംഗാൾ ഉൾക്കടലിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കാൻ നിർദ്ദേശം ഉണ്ട്.