ഫാനിന്റെ വയർ കഴുത്തിൽ കുടുങ്ങി എട്ടുമാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

ഫാനിന്റെ വയർ കഴുത്തിൽ കുടുങ്ങി എട്ടുമാസം പ്രായമായ കുഞ്ഞ് മരിച്ചു. പാനൂർ പാലത്തായിൽ പറങ്ങേട് സമജിന്റെയും ശിശിരയുടെയും മകൻ ദേവാംഗനാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവമുണ്ടായത്.
കുഞ്ഞ് ഉറങ്ങുന്നതിന് അടുത്ത് തന്നെയുണ്ടായിരുന്ന പെഡസ്ട്രിയൽ ഫാനിന്റെ വയർ കുഞ്ഞിന്റെ കഴുത്തിൽ കുരങ്ങുകയായിരുന്നുവെന്നാണ് കരുതുന്നത്. ചൊക്ലിയിൽ സ്വകാര്യആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരൻ ദേവജ്.