സംസ്ഥാനത്തെ പെട്രോള്‍ വില 115 രൂപ പിന്നിട്ടു


രാജ്യത്ത് ഇന്ധന വില രണ്ടാഴ്ചയ്ക്കിടെ തുടര്‍ച്ചയായി വര്‍ധിപ്പിച്ചപ്പോള്‍ സംസ്ഥാനത്തെ പെട്രോള്‍ വില 115 രൂപ പിന്നിട്ടു. തിരുവനന്തപുരത്താണ് സംസ്ഥാനത്ത് ഉയര്‍ന്ന പെട്രോള്‍ വില രേഖപ്പെടുത്തിയത്. പത്ത് ദിവസത്തിനിടെ മാത്രം രാജ്യത്ത് പെട്രോളിന് കൂട്ടിയത് ലിറ്ററിന് 8.71 രൂപയാണ്. ഡീസല്‍ ലിറ്ററിന് 8.42 രൂപയും വര്‍ധിപ്പിച്ചു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് നിലവില്‍ 115.01 രൂപയാണ് വില. ഡീസലിന് 101.82 രൂപയുമാണ്. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 85 പൈസയുമാണ് ഏറ്റവും പുതിയ വര്‍ധന. ഇതോടെ കൊച്ചിയിലെ പെട്രോള്‍ വില 113.02രൂപയും ഡീസലിന് 99.89 രൂപയുമായി. കോഴിക്കോട് 113.20 രൂപയാണ് പെട്രോള്‍ വില. ഡീസലിന് 100.17 രൂപയുമാണ്.

ഇന്ധന വിലയുടെ എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കുകയും ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടന്ന 5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തില്‍ നവംബര്‍ 4 മുതല്‍ വില വര്‍ധിപ്പിക്കുന്നത് നിര്‍ത്തിവെച്ചിരുന്നു. ഈ കാലയളവില്‍ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 30 ഡോളറാണ് വര്‍ധിച്ചത്.

You might also like

Most Viewed