ബുധനാഴ്ച വരെ ദിലീപിന്റെ അറസ്റ്റ് ഇല്ല


പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പടെയുള്ള പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. പ്രോസിക്യൂഷൻ ആവശ്യം പരിഗണിച്ചാണ് കോടതി നടപടി. ഇതോടെ പ്രതികളെ ബുധനാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിർദ്ദേശിച്ചു. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടത്തി തെളിവുകൾ ശേഖരിക്കുന്നതിന് വേണ്ടിയാണ് പ്രോസിക്യൂഷൻ സമയം നീട്ടി ചോദിച്ചത്. ബുധനാഴ്ചയ്ക്കകം കൂടുതൽ ശക്തമായ തെളിവുകൾ കണ്ടെത്തി കോടതിക്ക് കൈമാറാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. 

ഇതു മുന്നിൽ കണ്ടാണ് ഹർജി പരിഗണിക്കുന്നത് നീട്ടണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. നേരത്തെ കോടതി അനുമതി പ്രകാരം മൂന്ന് ദിവസം ക്രൈംബ്രാഞ്ച് സംഘം പ്രതികളെ ചോദ്യം ചെയ്തിരുന്നു. ഒറ്റയ്ക്കിരുത്തിയും ഒരുമിച്ചിരുത്തിയും നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികളുടെ മൊഴികളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. ഉപയോഗിച്ചിരുന്ന ഫോൺ ഹാജരാക്കാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും പ്രതികൾ തയാറായിരുന്നില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed