സൈനികരോട് യുദ്ധ സജ്ജരായിരിക്കാൻ അമേരിക്ക


യുഎസ് ആർ‍മിയിലെ 8,500 സൈനികരോട് യുദ്ധ സജ്ജരായിരിക്കാൻ  അമേരിക്കൻ‍ ഭരണകൂടം. പ്രതിരോധ മന്ത്രാലയമായ പെന്‍റഗൺ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. യുക്രെയ്ൻ അതിർ‍ത്തിയിൽ‍ ഏതുനിമിഷവും റഷ്യ അധിനിവേശം നടത്താനുള്ള സാധ്യതയുള്ളത് കണക്കുകൂട്ടി പ്രതിരോധിക്കാൻ വേണ്ടിയാണ് സൈനികരോട് സജ്ജരായിരിക്കാന്‍  നിർദേശം. യുക്രെയ്ന് നിരവധി യൂറോപ്യൻ രാഷ്ട്രങ്ങൾ‍ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. നാറ്റോ സഖ്യം ഇടപെട്ട കാര്യമായതിനാൽ‍ ഇത് യൂറോപ്യൻ രാജ്യങ്ങളുടെ അഭിമാന പ്രശ്നമാണ്. മറ്റുള്ള യൂറോപ്യൻ രാഷ്ട്രങ്ങളിലെ സൈനികർ‍ കൂടി ഇവരോടൊപ്പം ചേരുമെന്നാണ് റിപ്പോർ‍ട്ടുകൾ‍.

അടിയന്തര പ്രതികരണ സേനയെന്നാണ് ഈ സൈനികരെ ജോ ബൈഡൻ വിശേഷിപ്പിക്കുന്നത്. യുദ്ധം ആസന്നമായാൽ‍ പ്രതികരിക്കാൻ‍ വേണ്ടി ബ്രിട്ടനും യുഎസും യുക്രെയ്ൻ മിസൈലുകൾ‍ അടക്കമുള്ള പ്രതിരോധ ആയുധങ്ങൾ‍ നൽ‍കിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed