ഷാൻ ബാബുവിന്റെ കൊലപാതകം: 15 പേർ പിടിയിൽ

യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ 15 പേർ പിടിയിൽ. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച ഓട്ടോയും കണ്ടെത്തി. കോട്ടയം കീഴുക്കുന്ന് ഉറുന്പേത്ത് ഷാൻ ബാബു (19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഷാൻ ബാബുവിനെ കയറ്റികൊണ്ടു പോയ ഓട്ടോറിക്ഷയുടെ ഡ്രൈവർ പാന്പാടി എട്ടാം മൈൽ സ്വദേശി ബിനു, കൊലപാതകത്തിൽ നേരിട്ടു പ ങ്കാളികളായ അഞ്ചു പേർ, ജോമോന്‍റെ ഗുണ്ടാ സംഘത്തിൽ ഉൾപ്പെട്ടിട്ടുള്ള ഒന്പതു പേരുമുൾപ്പെടെ 15 പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കുപ്രസിദ്ധ ഗുണ്ട ലതീഷും അറസ്റ്റിലായിട്ടുണ്ട്. ജോമോന്‍റെ കൂട്ടാളിയാണ് ലതീഷ്.
ഷാനിനെ കയറ്റി കൊണ്ടു പോയ ഓട്ടോറിക്ഷയേയും ഡ്രൈവറേയും ഇന്നലെ രാത്രിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. രാത്രി 9.30നു ഷാനിനെ ഓട്ടോറി ക്ഷയിൽ കയറ്റി മാങ്ങാനത്തിനു സമീപം ആനത്താനത്ത് എത്തിച്ചു മർദ്ദിച്ചു കൊലപ്പെടുത്തിയതെന്നാണ് പോലീസ് ചോദ്യം ചെയ്യലിൽ പ്രതിയായ ജോമോൻ പ റഞ്ഞിരിക്കുന്നത്.
അതേസമയം കൊലയ്ക്ക് മുൻപ് ഷാൻ ക്രൂരമർദനം നേരിട്ടതായി പൊലീസ് പറയുന്നു. ഷാൻ ബാബുവിന്റെ ദേഹത്ത് മർദനത്തിന്റെ 38 അടയാളങ്ങളുണ്ടെന്ന് പൊലീസ് അറിയിച്ചു. കാപ്പിവടി കൊണ്ടാണ് ഷാനിനെ മർദിച്ചതെന്ന് പ്രതി ജോമോൻ മൊഴി നൽകി. ഷാനെ വിവസ്ത്രനാക്കിയും മർദിച്ചു. മൂന്ന് മണിക്കൂറുകളോളം ക്രൂരമർദനം തുടർന്നു. ഷാനിന്റെ കണ്ണിൽ വിരലുകൾകൊണ്ട് ആഞ്ഞുകുത്തിയതായും ജോമോൻ മൊഴി നൽകി. തലച്ചോറിലെ രക്തസ്രാവമാണ് ഷാന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സൂചന. ശരീരത്തിന്റെ പിൻഭാഗത്തും അടിയേറ്റ നിരവധി പാടുകൾ ഉണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്.