കാണാതായ പെൺകുട്ടിയെ കണ്ടെത്തിയതായി ബഹ്റൈൻ അഭ്യന്തരമന്ത്രാലയം

ബഹ്റൈനിൽ കഴിഞ്ഞ വെള്ളിയാഴ്ച്ച മുതൽ കാണാതായിരുന്ന പതിനാല് വയസുകാരി പെൺകുട്ടിയെ കണ്ടെത്തിയതായി അഭ്യന്തരമന്ത്രാലയ അധികൃതർ അറിയിച്ചു. ബുധയ്യയിൽ വെച്ച് കണ്ടെത്തിയ ഷഹാദ് അൽ ഗലാഫ് എന്ന പെൺകുട്ടിയെ രണ്ട് സ്വദേശികളാണ് ഇവിടെയുള്ള പോലീസ് സ്റ്റേഷനിൽ എത്തി കൈമാറിയത്. പെൺകുട്ടി സുരക്ഷിതയായണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. പെൺകുട്ടിയെ കാണാതയത് മുതൽ രാജ്യമൊട്ടാകെ തെരച്ചിലുകൾ നടക്കുന്നതിനിടയിലാണ് ആശ്വാസകരമായ വാർത്ത വന്നത്.