നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റിൽ; ലക്ഷ്യം സ്വർണ്ണമെന്ന് പോലീസ്


ഷീബ വിജയൻ
മാനന്തവാടി: വയനാട് ദ്വാരകയിൽ നിന്ന് നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പടിഞ്ഞാറത്തറ സ്വദേശി ജിഹാസ് (25) അറസ്റ്റിലായി. ശനിയാഴ്ച രാത്രി വീട്ടുപടിക്കൽ കളിച്ച് കൊണ്ടിരുന്ന കുട്ടിയെ സ്കൂട്ടറിലെത്തിയ പ്രതി തട്ടിക്കൊണ്ടുപോയി 12 കിലോമീറ്റർ അകലെ തരുവണയിൽ ഉപേക്ഷിക്കുകയായിരുന്നു.

കുട്ടിയുടെ സ്വർണ്ണാഭരണങ്ങൾ കൈക്കലാക്കുക എന്നതായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. ബംഗളൂരുവിൽ ജോലി ചെയ്യുന്ന ഇയാൾ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നാണ് മോഷണത്തിന് മുതിർന്നത്. സി.സി.ടി.വി ദൃശ്യങ്ങളും മൊബൈൽ ലൊക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ നേരത്തെയും ലഹരിമരുന്ന് കേസുകൾ നിലവിലുണ്ട്.

article-image

aqsAsa

You might also like

  • NEC

Most Viewed