ജി.എം.എഫ് കലണ്ടർ ബഹ്റൈനിൽ പ്രകാശനം ചെയ്തു; നജീബ് കടലായി പുതിയ പ്രസിഡന്റ്


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ഗൾഫ് മലയാളി ഫെഡറേഷൻ (ജി.എം.എഫ്) 2026-ലെ കലണ്ടർ വിതരണോദ്ഘാടനവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും മനാമയിൽ നടന്നു. ജി.സി.സി പ്രസിഡന്റ് ബഷീർ അമ്പലായിയുടെ അധ്യക്ഷതയിൽ ചേർന്ന ഭരണസമിതി യോഗത്തിൽ വെച്ച് ജി.സി.സി ചെയർമാൻ റാഫി പാങ്ങോട്, കലണ്ടർ ബഹ്റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറി കാസിം പാടത്തക്കയിലിന് കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു.

സംഘടനയുടെ ബഹ്റൈൻ ചാപ്റ്ററിൽ പുതിയ ഭാരവാഹികളെയും യോഗം തിരഞ്ഞെടുത്തു. നിലവിൽ വൈസ് പ്രസിഡന്റായിരുന്ന നജീബ് കടലായിയെ പ്രസിഡന്റ് സ്ഥാനത്തേക്കും, ജി.സി.സി ഭരണസമിതി അംഗമായ അലക്സ് ബേബിയെ ബഹ്റൈൻ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും ജി.എം.എഫ് ജി.സി.സി കമ്മിറ്റി നിശ്ചയിച്ചു. ചടങ്ങിൽ വെച്ച് പുതിയ അംഗത്വ വിതരണവും നടന്നു.

2026-ലെ ജി.എം.എഫ് ജി.സി.സി സംഗമം ബഹ്റൈനിൽ വെച്ച് നടത്തുന്നതിനായുള്ള പ്രമേയം ചടങ്ങിൽ അവതരിപ്പിക്കുകയും അംഗങ്ങൾ അതിനെ സ്വാഗതം ചെയ്യുകയും ചെയ്തു. സംഘടനയുടെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചും സംഗമത്തിന്റെ മുന്നൊരുക്കങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്തു.

ജനറൽ സെക്രട്ടറി കാസിം പാടത്തക്കയിൽ സ്വാഗതവും സമീർ പോട്ടച്ചോല നന്ദിയും പറഞ്ഞു. അജിത് കുമാർ, സത്യൻ പേരാമ്പ്ര, ജാസിം എന്നിവർ ചടങ്ങുകൾ നിയന്ത്രിച്ചു. ജി.എം.എഫ് ബഹ്റൈൻ വനിതാ വിഭാഗം അംഗങ്ങളും പരിപാടിയിൽ സജീവമായി പങ്കെടുത്തു.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed