ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിന് ആശ്വാസം; ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു


ഷീബ I കേരളം

കൊച്ചി: ആദ്യത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഇതോടെ തനിക്കെതിരെ രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിലും ജാമ്യം ലഭിച്ചു എന്നത് അദ്ദേഹത്തിന് വലിയ രാഷ്ട്രീയ ആശ്വാസമായിരിക്കുകയാണ്. പ്രോസിക്യൂഷന്റെ ശക്തമായ എതിർപ്പുകൾ തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ നിർണ്ണായക ഉത്തരവ്.

കർശനമായ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഈ മാസം 16-ാം തീയതി അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ രാഹുൽ ഹാജരാകണം. തുടർച്ചയായ മൂന്ന് ദിവസം രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ ചോദ്യം ചെയ്യലിന് വിധേയനാകണം. ഈ സമയപരിധിയിൽ അദ്ദേഹം അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുള്ളതായി കണക്കാക്കണമെന്നും കോടതി ഉപാധികളിൽ വ്യക്തമാക്കിയിട്ടുണ്ട്.

യുവതിയെ മാനസികമായി തളർത്തി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു പ്രതിയെന്നും അതിനാൽ മുൻകൂർ ജാമ്യം നൽകരുതെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. എന്നാൽ, യുവതിയുടെ മൊഴികൾ വിശദമായി പരിശോധിച്ച കോടതി, ഇത് ബലാത്സംഗമായി കണക്കാക്കാൻ കഴിയില്ലെന്ന് വിലയിരുത്തി. തുടർന്നാണ് ഉപാധികളോടെ ജാമ്യം അനുവദിക്കാൻ തീരുമാനിച്ചത്.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed