ബഹ്‌റൈൻ ഇനി എയർഏഷ്യ എക്സിന്റെ ആഗോള ഹബ്ബ്; ലണ്ടനിലേക്കും കുലാലംപൂരിലേക്കും കുറഞ്ഞ നിരക്കിൽ പറക്കാം


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: തെക്കുകിഴക്കൻ ഏഷ്യയ്ക്ക് പുറത്തുള്ള തങ്ങളുടെ ആദ്യത്തെ ആഗോള തന്ത്രപ്രധാന ഹബ്ബായി ബഹ്‌റൈനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് എയർഏഷ്യ എക്സ് (AAX). ഏഷ്യയെയും മിഡിൽ ഈസ്റ്റിനെയും യൂറോപ്പിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന സുപ്രധാന കണ്ണിയായി ബഹ്‌റൈനെ മാറ്റുന്ന ഈ തീരുമാനം, എയർലൈനിന്റെ അന്താരാഷ്ട്ര വിപുലീകരണത്തിലെ നിർണ്ണായക നാഴികക്കല്ലാണ്.

കുലാലംപൂർ, ബഹ്‌റൈൻ, ലണ്ടൻ ഗാറ്റ്‌വിക് എന്നീ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പുതിയ ദീർഘദൂര സർവീസുകൾ 2026 ജൂൺ 26-ന് ആരംഭിക്കും. ബഹ്‌റൈനും ലണ്ടനും ഇടയിൽ യാത്രക്കാരെ നേരിട്ട് കയറ്റാൻ അനുവാദമുള്ള 'ഫിഫ്ത്ത് ഫ്രീഡം' പദവിയോടെയാണ് എയർലൈൻ സർവീസ് നടത്തുന്നത്. ഇതോടെ ബഹ്‌റൈനിൽ നിന്ന് ലണ്ടനിലേക്കും കുാലാലംപൂരിലേക്കും നേരിട്ട് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ അവസരമൊരുങ്ങും. ബഹ്‌റൈന്റെ തന്ത്രപ്രധാനമായ ഭൂമിശാസ്ത്രപരമായ സ്ഥാനവും മികച്ച ഏവിയേഷൻ അടിസ്ഥാന സൗകര്യങ്ങളും ഈ വളർച്ചയ്ക്ക് അടിത്തറയാകും.

ഈ പുതിയ നീക്കം ബഹ്‌റൈനിലെ ഏവിയേഷൻ, ടൂറിസം, ലോജിസ്റ്റിക്സ് മേഖലകളിൽ വലിയ സാമ്പത്തിക നേട്ടമുണ്ടാക്കുമെന്ന് ധനകാര്യ-ദേശീയ സാമ്പത്തിക മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ വ്യക്തമാക്കി. 'ടീം ബഹ്‌റൈൻ' സംരംഭത്തിന്റെ ഭാഗമായി സ്വദേശികൾക്ക് നിരവധി ഉയർന്ന തൊഴിലവസരങ്ങൾ ഇതിലൂടെ ലഭ്യമാകും. എയർഏഷ്യയുടെ ലോജിസ്റ്റിക് വിഭാഗമായ ടെലിപോർട്ടും ബഹ്‌റൈനിൽ സേവനം ശക്തമാക്കുന്നതോടെ ചരക്കുനീക്ക രംഗത്തും വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു.

article-image

പുതിയ ഹബ്ബിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ആകർഷകമായ പ്രൊമോഷണൽ നിരക്കുകളാണ് എയർലൈൻ പ്രഖ്യാപിച്ചിരിക്കുന്നത്. ബഹ്‌റൈനിൽ നിന്ന് കുാലാലംപൂരിലേക്കും ലണ്ടനിലേക്കും ഒരു വശത്തേക്ക് 39 ബിഡി (BD) മുതൽ ടിക്കറ്റുകൾ ലഭ്യമാണ്. കൂടുതൽ സൗകര്യങ്ങൾ ആഗ്രഹിക്കുന്നവർക്ക് പ്രീമിയം ഫ്ലാറ്റ്ബെഡ് സൗകര്യം 159 ബിഡി മുതൽ ലഭിക്കും.

ഈ പ്രത്യേക നിരക്കിലുള്ള ടിക്കറ്റുകൾ 2026 ഫെബ്രുവരി 22 വരെ ബുക്ക് ചെയ്യാവുന്നതാണ്. 2026 ജൂൺ അവസാനം മുതൽ നവംബർ 30 വരെയുള്ള യാത്രകൾക്കാണ് ഈ ഇളവ് ലഭിക്കുക. എയർലൈനിന്റെ വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ യാത്രക്കാർക്ക് ബുക്കിംഗ് നടത്താം. ലോകമെമ്പാടുമുള്ള 150-ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് ബഹ്‌റൈൻ വഴി കുറഞ്ഞ നിരക്കിൽ തടസ്സമില്ലാതെ യാത്ര ചെയ്യാൻ ഈ പുതിയ ഹബ്ബ് സൗകര്യമൊരുക്കും.

കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് മനാമയിലെ അർകാപ്പിറ്റ ബിൽഡിങ്ങിൽ നടന്ന പ്രഖ്യാപന ചടങ്ങിൽ ബഹ്റൈൻ ഗതാഗത ടെലികമ്മ്യൂണിക്കേഷൻ മന്ത്രി ഡോ ഷെയ്ഖ് അബ്ദുള്ള ബിൻ അഹമദ് അൽ ഖലീഫ, എക്ണോമിക്ക് ഡെവലപ്പ്മെന്റ് ബോർഡ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ നൂർ അൽ ഖുലൈഫ്, എയർ ഏഷ്യ എക്സ് ഗ്രൂപ്പ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ബോ ലിംഗം, ഉപദേശകൻ ടോണി ഫെർണാണ്ടസ് എന്നിവർ പങ്കെടുത്തു.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed