ആരോഗ്യമേഖലയിൽ സ്വദേശിവൽക്കരണം വർദ്ധിപ്പിച്ച് ബഹ്റൈൻ


ബഹ്റൈനിലെ ആരോഗ്യരംഗത്ത് നഴ്സിങ്ങ് മേഖലയിൽ പ്രവർത്തിക്കുന്ന സ്വദേശികളുടെ എണ്ണം വർദ്ധിച്ചുവരുന്നതായി ആരോഗ്യമന്ത്രി ഫെയ്കാ അൽ സാലാഹ് അറിയിച്ചു. ഇന്നലെ പാർലിമെന്റിൽ നടത്തിയ പ്രസംഗത്തിലാണ് അവർ ഈ കാര്യം സൂചിപ്പിച്ചത്. രാജ്യത്ത് ആരോഗ്യമന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന 2945  നഴ്സിങ്ങ് ജോലിക്കാരിൽ 1807 പേരും സ്വദേശികളാണ്. 1138 വിദേശികളാണ് ഗവൺമെന്റ് നടത്തിപ്പിലുള്ള ആശുപത്രികളിൽ പ്രവർത്തിക്കുന്നത്. നിലവിൽ 61 ശതമാനമാണ് ഈ മേഖലയിലെ സ്വദേശിവത്കരണം.

3599 മെഡിക്കൽ വിദഗ്ധരാണ് ആരോഗ്യമന്ത്രലായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നത്. ഇതിൽ 1399 പേരാണ് വിദേശികൾ. ഇവിടെ അനുബന്ധതൊഴിലാളികളുടെ കണക്കിൽ 90 ദശാംശം 2 ശതമാനം സ്വദേശിവത്കരണമാണ് സർക്കാർ ആശുപത്രികളിൽ നടപ്പിലാക്കിയത്. ആകെ 6119 പേരാണ് ബഹ്റൈൻ ആരോഗ്യമന്ത്രാലയത്തിന് കീഴിൽ ജോലി ചെയ്യുന്നത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed