പരീക്ഷാഭയത്തെ മറികടക്കാൻ സെമിനാർ സംഘടിപ്പിച്ച് എസ് എൻ സി എസ് ബഹ്റൈൻ


ബഹ്റൈൻ

മനാമ: പരീക്ഷാക്കാലത്തെ മാനസിക സമ്മർദ്ദവും ഭയവും എങ്ങനെ അതിജീവിക്കാം എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സെമിനാർ സംഘടിപ്പിച്ചു. ബഹ്‌റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ (SNCS) ആഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്. പ്രമുഖ വിദ്യാഭ്യാസ വിദഗ്ധനും കരിയർ കൗൺസിലറും പിക്സ്ജൻ ഫ്രെയിംവർക്ക് ഡയറക്ടറുമായ ബിജു എം. തോമസ് സെമിനാറിന് നേതൃത്വം നൽകി.

article-image

പരീക്ഷകളെ ആത്മവിശ്വാസത്തോടെ നേരിടാനുള്ള പ്രായോഗിക നിർദ്ദേശങ്ങൾ അദ്ദേഹം പങ്കുവെച്ചു. അമ്പതോളം പേർ പങ്കെടുത്ത ചടങ്ങിൽ, പരീക്ഷാ തയ്യാറെടുപ്പുകളിൽ രക്ഷിതാക്കൾ നൽകേണ്ട പിന്തുണയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. സെമിനാറിന് ശേഷം ബിജു എം. തോമസിന് പൊന്നാടയും മെമന്റോയും നൽകി ആദരിച്ചു.

എസ്.എൻ.സി.എസ് ചെയർമാൻ കൃഷ്ണകുമാർ ഡി., ജനറൽ സെക്രട്ടറി ശ്രീകാന്ത് എം.എസ്., എഡ്യൂക്കേഷൻ ഫോറം കൺവീനർ ബിജു ചന്ദ്രൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. മാധ്യമപ്രവർത്തകനും പിക്സ്ജൻ ഫ്രെയിംവർക്ക് ഡയറക്ടറുമായ പ്രദീപ് പുറവങ്കരയും പരിപാടിയിൽ സന്നിഹിതനായിരുന്നു. ജിനേഷ് ചന്ദ്രൻ അവതാരകനായി ചടങ്ങുകൾ നിയന്ത്രിച്ചു.

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed