കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ടു


കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ടു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം. വിമലഗിരി സ്വദേശി ഷാൻ ബാബുവാണ് കൊല്ലപ്പെട്ടത്. പുലർ‍ച്ചെ മുന്ന് മണിയോടെയാണ് സംഭവം. കോട്ടയം സ്വദേശിയായ കെ.ടി ജോമോൻ‍ ആണ് കൊല നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിൽ‍ എടുത്തു. 

ഗുണ്ടാ ലിസ്റ്റിലുള്ളയാളാണ് പ്രതിയായ കെ.ടി ജോമോൻ എന്നാണ് വിവരം. ഷാൻ ബാബുവിനെ മർ‍ദിച്ച് കൊലപ്പെടുത്തി സ്റ്റേഷന്‍ മുറ്റത്ത് എത്തിക്കുകയും പൊലീസുകാരോടെ ഇയാളെ ഞാൻ കൊലപ്പെടുത്തി എന്ന് പറഞ്ഞ ശേഷം ഓടി രക്ഷപ്പെടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാൻ ബാബുവിനെ പൊലീസ് ആശുപത്രിയിൽ‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പിന്നാലെ കെ.ടി ജോമോനെ നഗരത്തിൽ‍ നിന്നും തന്നെ പൊലീസ് പിടികൂടുകയും ചെയ്തു.

You might also like

Most Viewed