ബഹ്റൈനിൽ കോവിഡ് രോഗവർദ്ധനവ് തുടരുന്നു


ബഹ്റൈനിൽ ഇന്നലെ 2594 പേർക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 19811 ആയി. 57 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. ഇന്നലെ 1494 പേർക്ക് കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,86,799 ആയി. ഇതുവരെയായി 12,10,108 പേർ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. ഇതിൽ 11,88,253 പേർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരാണ്. 9,07,942 പേരാണ് ബൂസ്റ്റർ ഡോസ് സ്വീകരിച്ചിരിക്കുന്നത്.

നിലവിൽ കോവിഡ് പ്രതിരോധത്തിനെതിരെ യെലോ ലെവൽ നിയന്ത്രണമാണ് ബഹ്റൈനിൽ ഏർപ്പെടുത്തിയിരിക്കുന്നത്. പൊതുസ്ഥലങ്ങളിൽ മാസ്ക് ഇടുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിലുള്ള പരിശോധനകളും കർശനമായി തുടരുകയാണ്. കോവിഡ് നിർദേശങ്ങൾ പാലിക്കാത്തതിന് സതേൺ ഗവർണറേറ്റിലെ ഒരു റെസ്റ്റാറാന്റ് അധികൃതർ അടപ്പിച്ചു. 193 റെസ്റ്റാറന്റുകളിൽ നടത്തിയ പരിശോധനകളിൽ 25 എണ്ണം നിർദേശങ്ങൾ ലംഘിച്ചതായും കണ്ടെത്തി. 

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed