സ്റ്റേജിലെ പിടിവലി ദൃശ്യങ്ങൾ എഐ നിർമിതം; വിശദീകരണവുമായി പ്രമോദ് കക്കട്ടിൽ


ഷീബ I കേരളം

കോഴിക്കോട്: യുഡിഎഫിന്റെ പുതുയുഗ യാത്രയ്ക്കിടെ കുറ്റ്യാടിയിൽ വെച്ച് നടന്ന സംഭവങ്ങളുടേതെന്ന പേരിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ വ്യാജമാണെന്ന് കോഴിക്കോട് ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടിൽ. വേദിയിൽ വെച്ച് ഷാഫി പറമ്പിൽ എംപി തന്റെ കഴുത്തിന് പിടിച്ചു എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകൾ എഐ (AI) ഉപയോഗിച്ച് നിർമിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു.

ഷാഫി പറമ്പിലിനെ പ്രസംഗിക്കാൻ ക്ഷണിച്ചപ്പോൾ, പരിപാടി വൈകിയതിനാൽ അദ്ദേഹം പ്രസംഗിക്കാൻ വിസമ്മതിക്കുക മാത്രമാണ് ചെയ്തത്. ഈ സമയത്ത് പ്രസംഗിക്കണമെന്ന് താൻ അദ്ദേഹത്തോട് നിർബന്ധിക്കുകയായിരുന്നു. ഇത്തരമൊരു സ്വാഭാവികമായ സാഹചര്യം മാത്രമാണ് അവിടെ ഉണ്ടായതെന്നും അല്ലാതെ യാതൊരു വിധത്തിലുള്ള തർക്കങ്ങളോ പിടിവലിയോ നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടതുപക്ഷ കേന്ദ്രങ്ങൾ ഈ എഡിറ്റ് ചെയ്ത വീഡിയോകൾ വ്യാപകമായി പ്രചരിപ്പിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ സിപിൽഎം ഹാൻഡിലുകൾ നടത്തുന്ന ഇത്തരം പ്രചരണങ്ങളിൽ യാഥാർത്ഥ്യമില്ലെന്നും പ്രമോദ് കക്കട്ടിൽ കൂട്ടിച്ചേർത്തു.

article-image

aa

You might also like

  • NEC

Most Viewed