12 കോടി ബംബർ സമ്മാനം നേടിയത് കോട്ടയം സ്വദേശി


സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്തുമസ് പുതുവത്സര ബമ്പര്‍ ഒന്നാം സമ്മാനം കോട്ടയം കുടയംപടി സ്വദേശി ഓലിപ്പറമ്പില്‍ സദാനന്ദന് ലഭിച്ചു. പെയ്ന്റിംഗ് തൊഴിലാളിയാണ് സദന്‍ എന്ന സദാനന്ദന്‍. ഇന്ന് രാവിലെയാണ് ഇദ്ദേഹം ടിക്കറ്റ് എടുത്തത്. കോട്ടയത്തെ ബെന്‍സ് ലോട്ടറി ഏജന്‍സിയില്‍ നിന്നും വിറ്റ എക്‌സ്ജി 218582 എന്ന നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കുടയംപടി സ്വദേശി കുന്നേപ്പറമ്പില്‍ ശെല്‍വന്‍ എന്ന വില്‍പ്പനക്കാരനില്‍ നിന്നാണ് സദാനന്ദന്‍ ടിക്കറ്റ് വാങ്ങിയത്. കുടയംപടിയിലെ ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് സെല്‍വന്‍ ലോട്ടറി എടുത്തത്. കുടയംപടിയിലെ ചെറിയ വീട്ടിലാണ് സദാനന്ദന്‍ താമസിക്കുന്നത്. ഈ വീട്ടിലേയ്ക്കാണ് 12 കോടി എത്തിയിരിക്കുന്നത്. ഇതിന്റെ ആഹ്ലാദത്തിലാണ് സദാനന്ദന്റെ ഭാര്യ രാജമ്മയും, മക്കളായ സനീഷ് സദനും, സഞ്ജയ് സദനും.

 

You might also like

  • Straight Forward

Most Viewed