ആ​രാ​ണ് മ​ര​ണ​ത്തി​ന്റെ വ്യാ​പാ​രി​ക​ൾ..​.തി​രു​വാ​തി​ര ന​ട​ത്തി​യ​വ​രോ സ​മ്മേ​ള​നം ന​ട​ത്തി​യ​വ​രോ?: വി.​ഡി. സ​തീ​ശ​ൻ


സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത എംഎൽഎ ഉൾപ്പടെയുള്ളവർക്ക് കോവിഡ് ബാധിച്ചിട്ടും സമ്മേളനം നടത്തിയെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് വി.ഡി. സീതീശൻ. കോവിഡ് വ്യാപനം ഉണ്ടായിട്ടു പോലും സമ്മേളനം തുടരുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സമ്മേളനം കുറച്ചു നാളത്തേക്ക് മാറ്റിവച്ചാൽ ആകാശം ഇടിഞ്ഞു വീഴുമോ. 250ഓളം ആളുകളെ വച്ച് സമ്മേളനം നടത്തുകയാണ്. 50 പേരിൽ കൂടുതൽ ആളുകൾ കൂടിയാൽ നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞിട്ടുണ്ട്. എന്നിട്ടു പോലും സമ്മേളനം നടത്തിയെന്നും സതീശൻ വ്യക്തമാക്കി. സത്യത്തിൽ ആരാണ് മരണത്തിന്റെ വ്യാപാരികൾ. തിരുവാതിര നടത്തിയവരാണോ‍?, പാർട്ടി സമ്മേളനം നടത്തുന്നവരാണോ?. അതോ പ്രഖ്യാപിച്ച പരിപാടികൾ ഉത്തരവാദിത്വത്തോടെ മാറ്റിവച്ച യുഡിഎഫും കോൺഗ്രസുമാണോയെന്നും സതീശൻ ചോദിച്ചു.

ധീരജ് വധക്കേസിലുള്ള കോൺഗ്രസുകാർ കുറ്റക്കാരാണെങ്കിൽ സംരക്ഷിക്കില്ലെന്നും അന്വേഷണ റിപ്പോർട്ട് വന്നിട്ട് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ധീരജ് വധക്കേസുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞതിൽ കുറെ കാര്യങ്ങൾ പ്രസക്തമാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.

You might also like

  • Straight Forward

Most Viewed