വയനാട്ടിൽ നേപ്പാൾ സ്വദേശിനിയെ മരിച്ച നിലയിൽ കണ്ടെത്തി

മേപ്പാടി കുന്നംപെട്ടി എസ്‌റ്റേറ്റിൽ തൊഴിലാളിയായ നേപ്പാൾ സ്വദേശിനിയെ മരിച്ചനിലയിൽ കണ്ടെത്തി. വിമല എന്ന തൊഴിലാളിയാണ് മരിച്ചത് ഇവരുടെ ഭർത്താവ് ജാഗിറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പുലർച്ചെയാണ് ലയത്തിൽ മൃതദേഹം കണ്ടെത്തിയത്.
രണ്ടു വർഷമായി വയനാട്ടിലെ പല എസ്‌റ്റേറ്റുകളിലായി ജോലി ചെയ്യുകയായിരുന്നു ദന്പതികൾ. കുറച്ചുകാലമായി ഇവർ കേരളത്തിലാണ് താമസം. ഏഴു വയസ്സുള്ള മകനുമുണ്ട്.
എസ്‌റ്റേറ്റിലെ ജോലി മതിയാക്കി നേപ്പാളിലേക്ക് മടങ്ങണമെന്ന് ജാഗിർ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇത് വിമല നിരസിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു.