മാല വിഴുങ്ങി മോഷ്ടാവ്; സ്കാനിംഗിൽ വയറ്റിൽ കമ്മലും! തൊണ്ടിമുതലിനായി നാലാം ദിവസവും കാത്ത് പോലീസ്


ഷീബ വിജയൻ

കോഴിക്കോട്: സ്വർണ്ണമാല വിഴുങ്ങിയ മോഷ്ടാവിനെക്കൊണ്ട് വട്ടംചുറ്റി മലപ്പുറം പോലീസ്. മഞ്ചേരി ജില്ലാ ആശുപത്രിയിൽ വെച്ച് കുഞ്ഞിന്റെ മൂന്നര ഗ്രാം മാല വിഴുങ്ങിയ നിലമ്പൂർ സ്വദേശിനി സമീനയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. എന്നാൽ നാല് ദിവസം പിന്നിട്ടിട്ടും മാല പുറത്തുവരാത്തതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ സ്കാനിംഗിലാണ് പോലീസിനെ ഞെട്ടിച്ച് വയറ്റിനുള്ളിൽ മറ്റൊരു കമ്മൽ കൂടി കണ്ടെത്തിയത്.

ഈ കമ്മൽ എവിടെ നിന്ന് മോഷ്ടിച്ചതാണെന്ന് വെളിപ്പെടുത്താൻ യുവതി തയ്യാറായിട്ടില്ല. നിലവിൽ ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തതിനാൽ യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഇതോടെ തൊണ്ടിമുതൽ സ്വാഭാവികമായി പുറത്തുവരുന്നത് വരെ കാത്തിരിക്കേണ്ട അവസ്ഥയിലാണ് പോലീസ്.

article-image

adsasasdsds

You might also like

  • NEC

Most Viewed