ശബരിമലയിൽ 'മാറാത്തതായി ഒന്നുമില്ല'; ഉരുണ്ടുകളിച്ച് എം.വി. ഗോവിന്ദൻ


ഷീബ വിജയൻ
പാലക്കാട്: ശബരിമല യുവതീപ്രവേശന വിഷയത്തിൽ പാർട്ടിയുടെയും സർക്കാരിന്റെയും നിലപാടിൽ അവ്യക്തത തുടർന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സത്യാവാങ്മൂലം തിരുത്തുമോ എന്ന ചോദ്യത്തിന്, മാറാതെയുള്ളതായി ഒന്നുമില്ലെന്നും കോടതിയുടെ നിലപാട് വരട്ടെ എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സർക്കാർ നിലപാട് കോടതിയിലാണ് വ്യക്തമാക്കേണ്ടതെന്നും അത് തനിക്ക് ഇപ്പോൾ പറയാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോടതി കയറ്റാൻ പറഞ്ഞപ്പോൾ കയറ്റി, കയറ്റണ്ട എന്ന് പറഞ്ഞാൽ കയറ്റില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. വിശ്വാസികളോട് ഏറ്റവും കൂറുള്ളത് സി.പി.എമ്മിനാണെന്നും അദ്ദേഹം അവകാശപ്പെട്ടു. പി.കെ. ശശി ബ്രാഞ്ച് കമ്മിറ്റിയിൽ ഇരിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ശശിയല്ല ആരുപോയാലും സി.പി.എമ്മിന് പ്രശ്നമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ആഗോള അയ്യപ്പ സംഗമത്തിന്റെ ഓഡിറ്റ് റിപ്പോർട്ട് അപൂർണ്ണമാണെന്നും അതിനാൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി.

article-image

qsasaesdaeswd

You might also like

  • NEC

Most Viewed