ഇടതുപക്ഷത്തോട് വിട; നടൻ പ്രേംകുമാർ കോൺഗ്രസിലേക്ക്, കെ.സി വേണുഗോപാലുമായി ചർച്ച നടത്തി


ഷീബ വിജയൻ

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും പ്രശസ്ത നടനുമായ പ്രേംകുമാർ കോൺഗ്രസിലേക്ക് ചേക്കേറുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. പാർട്ടിയിൽ ചേരുന്നതോടെ അർഹമായ പരിഗണന നൽകുമെന്ന് കോൺഗ്രസ് നേതൃത്വം പ്രേംകുമാറിന് ഉറപ്പുനൽകിയതായാണ് വിവരം. തിങ്കളാഴ്ച കൂടുതൽ മുതിർന്ന നേതാക്കൾ അദ്ദേഹവുമായി ചർച്ച നടത്തും.

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കിയ രീതി മാന്യമായിരുന്നില്ലെന്നും ഒരു യാത്രയയപ്പ് നൽകാൻ പോലും സർക്കാർ തയ്യാറായില്ലെന്നും പ്രേംകുമാർ ആരോപിച്ചു. സർക്കാരിനെ വിമർശിച്ച സച്ചിദാനന്ദനെ സാഹിത്യ അക്കാദമിയിൽ നിലനിർത്തുകയും തന്നെ പുറത്താക്കുകയും ചെയ്തത് ഇരട്ടനീതിയാണെന്നും അദ്ദേഹം തുറന്നടിച്ചു. താൻ കോളേജ് കാലത്ത് കെഎസ്‌യു പ്രവർത്തകനായിരുന്നുവെന്നും തന്റെ പിതാവ് സജീവ കോൺഗ്രസ് പ്രവർത്തകനാണെന്നും പ്രേംകുമാർ കൂട്ടിച്ചേർത്തു.

സിപിഎം നേതാവും കൊട്ടാരക്കര മുൻ എംഎൽഎയുമായ ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ പ്രേംകുമാറും പാർട്ടി വിടുന്നത് സിപിഎമ്മിന് വലിയ തിരിച്ചടിയാകുന്നുണ്ട്. ഇതിനുപുറമെ, പാർട്ടി നേതൃത്വവുമായി അകന്നുനിൽക്കുന്ന പി.കെ. ശശിയുമായും കോൺഗ്രസ് നേതാക്കൾ ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ പ്രമുഖ വ്യക്തികൾ പാർട്ടി വിടുന്നത് ഇടതുമുന്നണിയെ ആശങ്കയിലാക്കുന്നു.

article-image

degrrdef

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed