സ്റ്റേജിൽ ഡാൻസ് കളിക്കാൻ അനുവദിച്ചില്ല; തിരുവനന്തപുരത്ത് ഗാനമേള ട്രൂപ്പിന് നേരെ ആക്രമണം


ഷീബ വിജയൻ
തിരുവനന്തപുരം: ഉത്സവത്തിനിടെ സ്റ്റേജിൽ കയറി ഡാൻസ് കളിക്കാൻ അനുവദിക്കാത്തതിനെത്തുടർന്ന് ഗാനമേള ട്രൂപ്പിന്റെ ഉപകരണങ്ങൾ തല്ലിത്തകർത്തു. വട്ടപ്പാറ നമ്പാടിൽ അമ്പലത്തിലെ ഉത്സവത്തിനിടെ ഇന്നലെ രാത്രിയാണ് സംഭവം. മദ്യപിച്ചെത്തിയ ഒരു സംഘം ആളുകളാണ് അക്രമം നടത്തിയത്.

ട്രൂപ്പിന്റെ സംഗീത ഉപകരണങ്ങൾക്ക് പുറമെ കസേരകളും വാഹനങ്ങളും അക്രമി സംഘം തകർത്തിട്ടുണ്ട്. അക്രമികളെ പോലീസ് തിരിച്ചറിഞ്ഞു. ഇവർ പ്രദേശവാസികൾ തന്നെയാണെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

article-image

ddsdfsdsads

You might also like

  • NEC

Most Viewed