ആലിന് വിട; അവയവദാനത്തിലെ കുഞ്ഞുമാതൃകയ്ക്ക് കണ്ണീരോടെ യാത്രാമൊഴിയേകി കേരളം
ഷീബ വിജയൻ
പത്തനംതിട്ട: മസ്തിഷ്ക മരണം സംഭവിച്ച ശേഷം അഞ്ച് അവയവങ്ങൾ ദാനം ചെയ്ത് നാല് കുരുന്നുകൾക്ക് പുതുജീവൻ നൽകിയ പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിനെ കേരളം കണ്ണീരോടെ യാത്രയാക്കി. മല്ലപ്പള്ളിയിലെയും നെടുങ്ങാടപ്പള്ളിയിലെയും പൊതുദർശനത്തിന് ശേഷം വൈകിട്ട് നെടുങ്ങാടപ്പള്ളി സെന്റ് തോമസ് പള്ളിയിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്.
മന്ത്രി വി.എൻ. വാസവൻ അടക്കമുള്ള ജനപ്രതിനിധികളും നൂറുകണക്കിന് നാട്ടുകാരും ആലിന് അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു. കുടുംബം കാണിച്ചത് വിശ്വമാനവികതയുടെ ഉദാത്തമായ മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ആലിന്റെ വീട് സന്ദർശിക്കും. ഫെബ്രുവരി അഞ്ചിനുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ആലിൻ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മസ്തിഷ്ക മരണം സംഭവിച്ചത്. ദുഃഖത്തിനിടയിലും അവയവദാനത്തിന് തയ്യാറായ മാതാപിതാക്കളുടെ തീരുമാനം കേരളം ഏറ്റെടുത്തിരിക്കുകയാണ്.
dswdasdesaades


