ബംഗളുരുവിൽ വാഹനാപകടത്തിൽ മലയാളികൾ ഉൾപ്പെടെ നാല് പേർ മരിച്ചു

ബംഗളുരുവിൽ വാഹനാപകടത്തിൽ മലയാളികൾ ഉൾപ്പെടെ നാല് പേർ മരിച്ചു. കോഴിക്കോട് സ്വദേശി ഫാസിൽ, കൊച്ചി സ്വദേശി ശിൽപ എന്നിവരാണ് മരിച്ച മലയാളികൾ. ഇവർ ഐടി ജീവനക്കാരാണ്. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്.
ഇലക്ട്രോണിക് സിറ്റിയിൽ നിന്നും നൈസ് റോഡിലേക്ക് പോയ കാറാണ് അപകടത്തിൽപ്പെട്ടത്. കേരള രജിസ്‌ട്രേഷനുള്ള വാഗണർ കാർ തമിഴ്നാട് രജിസ്‌ട്രേഷനുള്ള ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം.