മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവം

മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരിക്ക് സസ്‌പെൻഷൻ. സുരക്ഷാ ചുമതലയിൽ ജീവനക്കാരി ജാഗ്രത കുറവ് കാണിച്ചെന്ന നിഗമനത്തിൽ അന്വേഷണ വിധേയമായാണ് നടപടിയെടുത്തത്. അതേസമയം, സംഭവത്തിൽ സുരക്ഷാവീഴ്ചയുണ്ടായിട്ടില്ലെന്നാണ് ആർഎംഒ, പ്രിൻസിപ്പൽ തല സമിതികളുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.
ജാഗ്രത കുറവുണ്ടായെന്നും എന്നാൽ സുരക്ഷാവീഴചയല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാണ്. മെഡിക്കൽ വിദ്യാഭ്യാസ ജോയിന്‍റ് ഡറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും.