ബഹ്റൈനിൽ കോവിഡ് ബാധിച്ച് രണ്ട് മരണം ; ആകെ രോഗികളുടെ എണ്ണം ഒമ്പതിനായിരത്തോടടുക്കുന്നു

ബഹ്റൈനിലെ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് തുടരുകയാണ്. ഇതോടൊപ്പം ഇന്നലെ രണ്ട് മരണങ്ങൾ കൂടി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് മരണങ്ങൾ 1397 ആയി ഉയർന്നു. ഇന്നലെ മാത്രം 1515 പേരിലാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 23 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ആരും തന്നെ ഗുരുതരാവസ്ഥയിൽ അല്ല. 351 പേർക്കാണ് പുതുതായി രോഗമുക്തി ലഭിച്ചത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 279088 ആയി. ഇതുവരെയായി 12,06,256 പേർ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. ഇതിൽ 11,81,778 പേർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരാണ്. ഇതുവരെയായി 8,76,709 പേരാണ് ബൂസ്റ്റർ ഡോസ് സ്വീകരിച്ചിരിക്കുന്നത്.