ബസ് ചാർജ് വർധനവ് അനിവാര്യമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു


തിരുവനന്തപുരം

സംസ്ഥാനത്ത് ബസ് ചാർജ് വർധനവ് അനിവാര്യമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. വിഷയത്തിൽ ഈ മാസം അവസാനത്തോടെ തീരുമാനമുണ്ടാകും. കെഎസ്ആർടിസി സിറ്റി സർവീസുകൾ ഘട്ടംഘട്ടമായി ഇലക്ട്രിക് ബസുകളാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ബസ് ചാർജ് വർധന ആവശ്യപ്പെട്ട് നേരത്തെ സ്വകാര്യ ബസുടമകൾ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. തുടർന്നാണ് മന്ത്രി ഇടപെട്ട് ചർച്ച നടത്തി പ്രശ്നം പരിഹരിച്ചത്. 

നിരക്ക് വർധനയ്ക്ക് പുറമെ വിദ്യാർഥി യാത്രാ നിരക്കും വർധിപ്പിക്കണമെന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം. വിഷയത്തിൽ സർക്കാർ തലത്തിൽ ഉടൻ തീരുമാനമുണ്ടായില്ലെങ്കിൽ വീണ്ടും സമരത്തിനിറങ്ങുന്നെമന്ന് ബസുടമകൾ വ്യക്തമാക്കിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed