കെഎസ്ആർടിസി ശന്പള പരിഷ്കരണം അംഗീകരിച്ചു


തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ദീർഘ നാളത്തെ സ്വപ്നം യാഥാർത്ഥ്യമാകുന്നു. മുഖ്യമന്ത്രിയുമായും ധനകാര്യ മന്ത്രിയുമായും നടത്തിയ ചർച്ചയിൽ ശന്പള പരിഷ്കരണത്തിന് അംഗീകരികാരം ലഭിച്ചതായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു.

ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ ഉണ്ടാകും. 

2022 മുതൽ കുറഞ്ഞ ശന്പളം 23000 രൂപയാക്കും. 2022 ജനുവരിയിലെ ശന്പളത്തിനൊപ്പം പുതുക്കിയ ശന്പളം ചേർക്കും. സ്ഥാനക്കയറ്റം ഘട്ടം ഘട്ടമായി അനുവദിക്കുമെന്നും ഡ്യൂട്ടി സമയം പരിഷ്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed