അനധികൃത സ്വത്തുസമ്പാദനം: മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിക്ക് നാല് വർഷം തടവും പിഴയും


ഷീബ വിജയൻ

കോട്ടയം വിജിലൻസ് കോടതിയുടേതാണ് നിർണായക വിധി; തച്ചങ്കരിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റും

കോട്ടയം: അനധികൃത സ്വത്തുസമ്പാദന കേസിൽ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിക്ക് നാലു വർഷം തടവും 30,84,892 രൂപ പിഴയും ശിക്ഷ വിധിച്ച് കോട്ടയം വിജിലൻസ് കോടതി. സംസ്ഥാന പൊലീസിലെ ഉന്നത പദവി വഹിച്ച വ്യക്തിയായതിനാൽ ശിക്ഷയിൽ ഇളവ് അർഹിക്കുന്നില്ലെന്ന് ജഡ്ജി കെ.വി. രജനീഷ് വ്യക്തമാക്കി. തച്ചങ്കരിയെ ഉടൻ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റും.

2003 ജനുവരി മുതൽ 2007 ജൂലൈ വരെയുള്ള സർവീസ് കാലയളവിൽ വരുമാന പരിധിയേക്കാൾ 135.80 ശതമാനം അധികമായി 64.70 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാരോപിച്ച് 2007-ലാണ് കേസ് രജിസ്റ്റർ ചെയ്തത്. പരിശോധനാ കാലയളവിൽ സാമ്പത്തിക വരവ് വ്യക്തമാക്കാൻ തച്ചങ്കരിക്ക് കഴിഞ്ഞില്ലെന്നും, സ്ഥലം വാങ്ങിയ വകയിൽ സ്റ്റാമ്പ് ഡ്യൂട്ടി അടയ്ക്കാതെ സർക്കാരിന് നഷ്ടമുണ്ടാക്കിയെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു.

വിധിപ്രസ്താവത്തിന് മുന്നോടിയായി ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ഒറ്റയ്ക്കാണ് താമസമെന്നും തച്ചങ്കരി കോടതിയെ അറിയിച്ചെങ്കിലും പ്രോസിക്യൂഷൻ പരമാവധി ശിക്ഷ ആവശ്യപ്പെടുകയായിരുന്നു. 2013-ൽ തൃശൂർ വിജിലൻസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രം പിന്നീട് മൂവാറ്റുപുഴയിലേക്കും തുടർന്ന് കോട്ടയത്തേക്കും മാറ്റുകയായിരുന്നു. തുടരന്വേഷണം വേണമെന്ന തച്ചങ്കരിയുടെ ഹർജി ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയതോടെയാണ് കേസിൽ വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിച്ചത്.

article-image

ോേിേി

You might also like

  • Lulu Exchange
  • Straight Forward

Most Viewed