മദ്യശേഖരം പിടികൂടിയ കേസ്: ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ കോടതി തള്ളി


ഷീബ വിജയൻ

സുൽത്താൻബത്തേരി: വീട്ടിൽ നിന്ന് വൻതോതിൽ വിദേശമദ്യവും ഇന്ത്യൻ നിർമ്മിത വിദേശമദ്യവും പിടികൂടിയ കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ടിവി മാനേജിംഗ് എഡിറ്റർ ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സുൽത്താൻബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

ഹർജി തള്ളിയതോടെ ആന്റോ അഗസ്റ്റിൻ റിമാൻഡിൽ തുടരും. കഴിഞ്ഞദിവസമാണ് ഇയാളെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തത്. കൊച്ചിയിലെ റിപ്പോർട്ടർ ടിവി ആസ്ഥാനത്തെത്തി വയനാട്ടിൽ നിന്നുള്ള എക്സൈസ് സംഘമാണ് ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തത്. അബ്കാരി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പുകളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

അതേസമയം, പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് എക്സൈസ്. വൻതോതിൽ മദ്യം വീട്ടിലെത്തിച്ചതിന് പിന്നിൽ മറ്റ് ഇടപാടുകളുണ്ടോ എന്ന് എക്സൈസ് അന്വേഷിച്ചുവരികയാണ്.

article-image

gdgf

You might also like

  • Lulu Exchange
  • Straight Forward

Most Viewed