മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് വെള്ളം കൊണ്ടുപോയിരുന്നത് തമിഴ്നാട് നിർത്തി

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് ടണൽ വഴി വെള്ളം കൊണ്ടുപോയിരുന്നത് തമിഴ്നാട് നിർത്തി. മഴയും നീരൊഴുക്കും കുറഞ്ഞ സാഹചര്യത്തിലാണ് വെള്ളം കൊണ്ടുപോകുന്നത് നിർത്തിയതെന്നാണ് തമിഴ്നാടിന്‍റെ വിശദീകരണം.
അതേസമയം, തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റ് അളവ് കുറച്ചതോടെ ഡാമിലെ ജലനിരപ്പ് ഉയരാൻ തുടങ്ങി. നിലവിൽ 141.65 അടി വെള്ളമാണ് ഇപ്പോൾ ഡാമിലുള്ളത്. പക്ഷെ മഴ കുറഞ്ഞ് നിൽക്കുന്നത് കേരളത്തിന് ആശ്വാസമാണ്.