മന്പറം ദിവാകരനെ കോൺഗ്രസ് പുറത്താക്കി


കണ്ണൂർ: തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ചെയർ‍മാനും കോൺഗ്രസ് നേതാവുമായ മന്പറം ദിവാകരനെ പാർ‍ട്ടി അച്ചടക്ക ലംഘനത്തിന് കോൺഗ്രസിൽ‍ നിന്നും പുറത്താക്കി. കെപിസിസി ജനറൽ‍ സെക്രട്ടറി ടി.യു രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്.

ആശുപത്രി സൊസൈറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂർ‍ ഡിസിസി അംഗീകരിച്ച കോൺഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരായി പാർ‍ട്ടി നേതൃത്വത്തെ ധിക്കരിച്ച് ബദൽ‍ പാനലിൽ‍ മത്സരിക്കുന്ന നിലവിലെ പ്രസിഡന്റ് മന്പറം ദിവാകരന്‍ ഗുരുതരമായ അച്ചടക്ക ലംഘനമാണ് കാട്ടിയതെന്നും അതിനാലാണ് അദ്ദേഹത്തെ പാർ‍ട്ടിയിൽ‍ നിന്നും പുറത്താക്കുന്നതെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed