കെ.എം ഷാജിക്കെതിരായ കോഴവിവാദം: കെ.പി.എ മജീദിന്റെ മൊഴിയെടുത്തു


കെഎം ഷാജിക്കെതിരായ കേസിൽ വിജിലന്‍സ് കെ.പി.എ മജീദിന്റെ മൊഴിയെടുത്തു. എന്നാൽ കേസുമായി ബന്ധപ്പെട്ടല്ല മറിച്ച് ഡി.വൈ.എസ്.പിയെ വ്യക്തിപരമായി കാണാനെത്തിയതെന്ന് മജീദ് പറഞ്ഞു.

അഴീക്കോട് പ്ലസ് ടു കോഴവിവാദവുമായി ബന്ധപ്പെട്ടാണ് മജീദിന്റെ മൊഴിയെടുത്തത്. കോഴിക്കോട് പൊലീസ് ക്ലബ്ബിൽ വച്ചാണ് വിജിലന്‍സ് മൊഴി രേഖപ്പെടുത്തിയത്. കണ്ണൂരില്‍ നിന്നുള്ള സംഘമാണ് മൊഴിയെടുത്തത്.
2014 ൽ അഴീക്കോട് സ്കൂളിന് പ്ലസ് അനുവദിച്ച് കിട്ടാൻ കെ.എം ഷാജി എം.എൽ.എ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയെത്തുടര്‍ന്ന് നേരത്തെ എന്‍ഫോഴസ്മെന്‍റ് ഡയറക്ടറേറ്റും ഷാജിക്കെതിരെ കേസെടുത്തിരുന്നു.
കണ്ണൂരിലെ വീട്ടിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്ത പണം തെരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു ഷാജിയുടെ വിശദീകരണം. ഈ സാഹചര്യത്തിലാണ് അന്നത്തെ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന മജീദിന്റെ മൊഴിയെടുത്തത്.

You might also like

Most Viewed